ബൈബിൾ
1. ലോകത്തിൽ ഏറ്റവും ആദ്യം കൂടുതൽ ഭാഷകളിൽ അച്ചടിക്കപ്പെട്ട പുസ്തകം
Ans ബൈബിൾ
2. വി.ഗ്രന്ഥത്തെ ബൈബിൾ എന്ന് വിളിച്ച സഭാപിതാവ്
Ans വി.ജോൺ ക്രിസോസ്തോം
3. ബൈബിളിലെ ഏറ്റവും വലിയ പുസ്തകം, അദ്ധ്യായം, വാക്യം
Ans സങ്കീർത്തനങ്ങൾ, 150, 2548
4. ബൈബിളിലെ ഏറ്റവും ചെറിയ പുസ്തകം
Ans യോഹന്നാൻ്റെ രണ്ടാം ലേഖനം
5. ബൈബിളിലെ ഏറ്റവും വലിയ അദ്ധ്യായം ? ഏറ്റവും ചെറിയ അദ്ധ്യായം ?
Ans 119 ആം സങ്കീർത്തനം, 117 ആം സങ്കീർത്തനം
6. ബൈബിളിലെ ഏറ്റവും വലിയ വാക്യം ? ഏറ്റവും ചെറിയ വാക്യം ?
Ans എസ്തേർ 8:9, യോഹ 11:35
*7.* ബൈബിൾ എന്ന വാക്കിൻ്റെ അർത്ഥം
Ans പുസ്തകം
*8.* ബൈബിളിൽ ആദ്യത്തെ 5 പുസ്തകങ്ങളുടെ പേര് ?
Ans പഞ്ചഗ്രന്ഥി
*9.* പഞ്ചഗ്രന്ഥിക്ക് യഹൂദർ നൽകിയ പേര്
Ans തോറ
*10.* ബൈബിളിൽ എത്ര പുസ്തകങ്ങൾ
Ans 73
*11.* പഴയനിയമത്തിൽ എത്ര പുസ്തകങ്ങൾ, പുതിയ നിയമത്തിൽ എത്ര പുസ്തകങ്ങൾ
Ans 46, 27
*12.* ബൈബിൾ ലത്തീനിലേക്ക് വിവർത്തനം ചെയ്ത സഭാപിതാവ്
Ans വി.ജറോം
*13.* ബൈബിളിൻ്റെ ലത്തീൻ വിവർത്തനം അറിയപ്പെടുന്നത്
Ans വുൾഗാത്ത
*14.* ബൈബിളിൻ്റെ ഗ്രീക്ക് വിവർത്തനം
Ans സെപ്ത്വജിന്ത് ( സപ്തതി )
*15.* ബൈബിളിൻ്റെ സുറിയാനി വിവർത്തനം
Ans പ്ശീത്ത
*16.* ശ്ലീഹന്മാരുടെ നടപടി / അപ്പസ്തോല പ്രവർത്തനത്തിൻ്റെ കർത്താവ്
Ans വി.ലൂക്ക
*17.* യഹൂദനല്ലാത്ത സുവിശേഷകൻ
Ans വി.ലൂക്ക
*17.* ബൈബിളിലെ ആദ്യത്തെ പുസ്തകം
Ans ഉൽപത്തി
*18.* ബൈബിളിലെ അവസാനത്തെ പുസ്തകം
Ans വെളിപാട്
*19.* ബൈബിളിലെ അവസാനത്തെ ന്യായാധിപൻ
Ans സാമുവൽ
*20.* വി. മത്തായിയുടെ സുവിശേഷം എഴുതപ്പെട്ട ഭാഷ
Ans അറമായ
*21.* വിജാതീയരുടെ ശ്ലീഹ / അപ്പസ്തോലൻ
Ans വി.പൗലോസ്
*22.* മതബോധനാർത്ഥികളുടെ സുവിശേഷം ?
Ans വി.മർക്കോസിൻ്റെ സുവിശേഷം
*23.* മതബോധകരുടെ സുവിശേഷേം ?
Ans വി.മത്തായ
*24.* സുവിശേഷകരുടെ പ്രതീകങ്ങൾ ?
Ans മത്തായി - മനുഷ്യൻ, മർക്കോസ് -സിംഹം, ലൂക്ക - കാള, യോഹന്നാൻ - കഴുകൻ
സഭ
*25.* സഭ സ്ഥാപിതമായ ദിവസം
Ans പന്തക്കുസ്ത
*26.* സഭ സ്ഥാപിതമായ സ്ഥലം
Ans ജറുസലേം
*27.* വിശ്വാസികൾ ആദ്യമായി ക്രിസ്ത്യാനികൾ എന്ന് വിളിക്കപ്പെട്ട സ്ഥലം
Ans അന്ത്യോക്യ
*28.* സഭയുടെ അടിസ്ഥാനപരമായ നാല് ലക്ഷണങ്ങൾ
Ans ഏകം, പരിശുദ്ധം, സാർവ്വത്രികം, ശ്ലൈഹികം
*29.* കൂനൻകുരിശ് സത്യം നടന്നത് എന്ന്
Ans 1653 ജനുവരി 3
*30.* വിശുദ്ധപദവി പ്രഖ്യാപനത്തിൻ്റെ വിവിധ ഘട്ടങ്ങൾ
Ans ദൈവദാസൻ, ധന്യൻ, വാഴ്ത്തപ്പെട്ടവൻ, വിശുദ്ധൻ
*31.* ആദിമസഭയിൽ നടന്ന സൂനഹദോസ്
Ans ജറുസലേം സൂനഹദോസ്
*32.* സഭയുടെ വിശ്വാസം ആധികാരികമായി പഠിപ്പിക്കാൻ നിയുക്തരാക്കപ്പെട്ടവർ
Ans മെത്രാന്മാർ
വി.കുർബാന
33. വി.കുർബാനയ്ക്ക് എത്ര രൂപങ്ങൾ..? ഏതെല്ലാം.?
Ans 3, ഏറ്റവും ആഘോഷപൂർവ്വമായ കുർബാന (റാസ), ആഘോഷമായ കുർബാന, സാധാരണ കുർബാന
*34.* മദ്ബഹയിലെ ഏറ്റവും പ്രധാന സ്ഥലം
Ans ബലിപീഠം
*35.* ബലിപീഠത്തിലിരിക്കുന്ന വി.ഗ്രന്ഥത്തിൻ്റെയും മാർത്തോമ്മാ സ്ലീവയുടേയും പ്രതീകാത്മകമായ അർത്ഥമെന്ത്..?
Ans. വി.ഗ്രന്ഥം പുത്രനായ ദൈവത്തെയും മാർത്തോമ്മാസ്ലീവ പരിശുദ്ധാത്മാവായ ദൈവത്തെയും സൂചിപ്പിക്കുന്നു.
*36.* നിത്യപുരോഹിതൻ ആര്?
Ans ഈശോമിശിഹാ
*37.* വി.കുർബാനയുടെ ഭാഗങ്ങൾ
Ans ആമുഖശുശ്രൂഷ, വചനശുശ്രൂഷ, ഒരുക്കശുശ്രൂഷ, അനാഫൊറ, വിഭജനശശ്രൂഷ, ദൈവക്യശുശ്രൂഷ, സമാപനശുശ്രൂഷ
*38.* കുരിശടയാളം വരയ്ക്കുമ്പോൾ മൂന്ന് വിരലുകൾ കൂട്ടിപ്പിടിക്കുന്നതിൻ്റെ അർത്ഥം
Ans ത്രിത്വത്തിലെ മൂന്നാളുകളാൽ ആശീർവദിക്കപ്പെടുന്നു, അടയാളപ്പെടുത്തപ്പെടുന്നു എന്നർത്ഥം
*39.* വി.കുർബാന സ്വീകരണത്തിന് ആരാണ് നമ്മെ ക്ഷണിക്കുന്നത്
Ans തിരുസഭ
*40.* വി.കുർബാനയിൽ ആരോടുകൂടിയാണ് ദൈവത്തെ സ്തുതിക്കുന്നത്
Ans മാലാഖമാരോടുകൂടി
*41.* വി.കുർബാനയിൽ പങ്കുചേർന്ന നമ്മൾ എന്തടയാളത്താലാണ് മുദ്രിതരാകേണ്ടത്.?
Ans കർത്താവിൻ്റെ സ്ലീവായുടെ സജീവമായ അടയാളത്തിൽ
*42.* ആരാധനക്രമവത്സരത്തിലെ ഏറ്റവും പ്രധാനപ്പെട്ട തിരുനാൾ
Ans ഉയിർപ്പുതിരുനാൾ
*43.* ആദ്യത്തെ രക്തസാക്ഷി
Ans വി.എസ്തപ്പാനോസ്
*44.* രക്തസാക്ഷിയായ ആദ്യ അപ്പസ്തോലൻ
Ans വലിയ യാക്കോബ്
*45.* യൂദാസിനു പകരം അപ്പസ്തോലഗണത്തിൽ ചേർക്കപ്പെട്ടയാൾ
Ans മത്തിയാസ്
*46.* ആദ്യത്തെ മാർപാപ്പ
Ans വി.പത്രോസ്
*47.* ഇപ്പോഴത്തെ മാർപാപ്പ
Ans ഫ്രാൻസിസ് പാപ്പ
*48* ഫ്രാൻസിസ് പാപ്പ സഭയുടെ എത്രാമത്തെ മാർപാപ്പയാണ്
Ans 266
*49* ഫ്രാൻസിസ് പാപ്പയുടെ ആദ്യ ചാക്രികലേഖനം
Ans വിശ്വാസത്തിൻ്റെ വെളിച്ചം ( ലൂമെൻ ഫിദേയി )
*50.* മാർപാപ്പയുടെ ആസ്ഥാന ദൈവാലയം
Ans സെൻ്റ് പീറ്റേഴ്സ് ബസിലിക്ക
*51.* വത്തിക്കാനിലെ പ്രസിദ്ധമായ ശില്പം 'പിയാത്ത' നിർമ്മിച്ച കലാകാരൻ
Ans മൈക്കിൾ ആഞ്ചലോ
*52.* വത്തിക്കാൻ്റെ മുഖപത്രം
Ans ഒസ്സർ വത്തരോ റൊമാനോ
*53.* ആദിമസഭയിൽ നടന്ന സൂനഹദോസ്
Ans ജറുസലേം സൂനഹദോസ്
*54.* റോമിനു പുറത്ത് മാർപാപ്പയുടെ ആസ്ഥാനമായിട്ടുള്ള സ്ഥലം
Ans അവിഞ്ഞോൺ
*56.* മാർപാപ്പയെ തിരഞ്ഞെടുക്കുന്ന കർദ്ദിനാളന്മാരുടെ സമിതിയുടെ പേര്
Ans കോൺക്ലേവ്
*57.* ഇന്ത്യ സന്ദർശിച്ച ആദ്യത്തെ മാർപാപ്പ
Ans പോൾ ആറാമൻ പാപ്പ
*57.* കേരളം സന്ദർശിച്ച ആദ്യ മാർപാപ്പ
Ans ജോൺപോൾ രണ്ടാമൻ പാപ്പ
*58.* പാവപ്പെട്ടവരുടെ സ്നേഹിതൻ എന്നറിയപ്പെടുന്ന പാപ്പ
Ans സെർജിയൂസ് നാലാമൻ പാപ്പ
*59.* മതബോധനത്തിൻ്റെ പാപ്പ
Ans വി. പത്താം പീയൂസ് പാപ്പ
*60.* മിഷൻ പാപ്പ
Ans പതിനൊന്നാം പീയൂസ് പാപ്പ
*61.* സമാധാനത്തിൻ്റെ തീർത്ഥാടകൻ
Ans പോൾ ആറാമൻ പാപ്പ
*62.* മാതാവിൻ്റെ അമലോത്ഭവം വിശ്വാസ
സത്യമായി പ്രഖ്യാപിച്ച പാപ്പ
Ans ഒമ്പതാം പീയൂസ് പാപ്പ
*63.* ഭാരതത്തിൻ്റെ അപ്പസ്തോലൻ
Ans വി.തോമ്മാശ്ലീഹ
*64.* തോമാശ്ലീഹ മരിച്ചസ്ഥലം
Ans മൈലാപ്പൂരിലെ ചിന്നമല
*65.* ഭാരതത്തിൻ്റെ ദ്വിതീയ അപ്പസ്തോലൻ
Ans വി.ഫ്രാൻസിസ് സേവ്യർ
*66.* തോമ്മാശ്ലീഹയെ ഭാരത അപ്പസ്തോലനായി പ്രഖ്യാപിച്ച മാർപാപ്പ, പ്രഖ്യാപിച്ച വർഷം.
Ans പോൾ ആറാമൻ പാപ്പ,1972 മാർച്ച് 25 ന്
*67.* തോമാശ്ലീഹ ഭാരതത്തിൽ വന്ന വർഷം
Ans AD52
*68.* തോമാശ്ലീഹ സ്ഥാപിച്ച ഏഴു പള്ളികൾ
Ans കൊടുങ്ങല്ലൂർ, പാലയൂർ, കോട്ടക്കാവ്, കോക്കമംഗലം, നിരണം, ചായൽ, കൊല്ലം
(തിരുവാംകോട് - അരപ്പള്ളി)
*69.* തോമാശ്ലീഹയുടെ പൈതൃകം അവകാശപ്പെടുന്ന സഭകൾ
Ans പേർഷ്യ, എദേസാ, സെല്ലുഷ്യ - സ്റ്റെസിഫോൺ, ഭാരതം
*70.* ഏഷ്യയിലെ ഏറ്റവും വലിയ അല്മായ പ്രേഷിത സംഘടന
Ans ചെറുപുഷ്പ മിഷൻലീഗ്
*71.* മിഷൻലീഗിൻ്റെ മുദ്രാവാക്യം
Ans സ്നേഹം, ത്യാഗം, സേവനം, സഹനം
*72.* മിഷൻലീഗിൻ്റെ ആദർശവാക്യം
Ans 'ഭാരതമേ നിൻ്റെ രക്ഷ നിൻ്റെ മക്കളിൽ'
*73.* അഖില ലോക മിഷൻ മദ്ധ്യസ്ഥ
Ans വി.കൊച്ചുത്രേസ്യ
*73.* പെൺകുട്ടികളുടെ പ്രത്യേക മദ്ധ്യസ്ഥ
Ans വി. മരിയ ഗൊരേത്തി
*74.* കുട്ടികളുടെ മദ്ധ്യസ്ഥൻ
Ans വി.ഡൊമിനിക് സാവിയോ
*75.* ഇടവക വൈദികരുടെ മദ്ധ്യസ്ഥൻ
Ans വി.ജോൺ മരിയ വിയാനി
*76.* മതാദ്ധ്യാപകരുടെ മദ്ധ്യസ്ഥൻ
Ans വി. ചാൾസ് ബറോമിയ
*77.* ഭിഷഗ്വരന്മാരുടെ മദ്ധ്യസ്ഥൻ
Ans വി.ലൂക്ക
*78.* അൾത്താര ബാലന്മാരുടെ മദ്ധ്യസ്ഥൻ
Ans വി.ജോൺ ബർക്കുമൻസ്
*79.* പരിശുദ്ധാത്മാവിൻ്റെ വീണ എന്നറിയപ്പെടുന്ന സഭാപിതാവ്
Ans മാർ അപ്രേം
*80.* കേരള കത്തോലിക്കാസഭയിലെ മൂന്നു റീത്തുകൾ
Ans സീറോ മലബാർ, സീറോ മലങ്കര, ലത്തീൻ
*81.* സീറോമലബാർ ഹയരാർക്കി സ്ഥാപിതമായത്
Ans 1923 ഡിസംബർ 21
*82.* മാർത്തോമ്മാ നാസ്രാണികൾക്ക് വേണ്ടി സീറോ മലബാർ ഹയരാർക്കിസ്ഥാപിച്ച മാർപാപ്പ
Ans പതിനൊന്നാം പീയൂസ് പാപ്പ
*83.* സീറോ മലബാർ സഭയുടെ ആസ്ഥാനം
Ans കാക്കനാട് സെൻ്റ് തോമസ് മൗണ്ട്
*84.* ചങ്ങനാശ്ശേരി, തൃശൂർ, എറണാകുളം എന്നീ വികാരിയാത്തുകൾ സ്ഥാപിച്ച് നാട്ടു മെത്രാന്മാരെ നിയമിച്ച വർഷം
Ans 1896
*85.* സീറോമലബാർ സഭയുടെ ആദ്യത്തെ തദ്ദേശീയ മെത്രാൻ
Ans പറമ്പിൽ ചാണ്ടി മെത്രാൻ
*86.* സീറോമലബാർ സഭയുടെ അതിരൂപതകൾ ഏവ
Ans ചങ്ങനാശേരി, എറണാകുളം - അങ്കമാലി, കോട്ടയം, തൃശ്ശൂർ, തലശ്ശേരി
*87.* സീറോമലബാർ സഭയുടെ ഔദ്യോഗിക പ്രസിദ്ധീകരണത്തിൻ്റെ പേര്
Ans സിനഡൽ ന്യൂസ്
*88.* സീറോമലബാർ സഭയുടെ രൂപതകളുടെ എണ്ണം
Ans 35
*89.* സീറോമലബാർ സഭയുടെ ആദ്യമിഷൻ രൂപത സ്ഥാപിച്ചത് എന്ന് ? എവിടെ?
Ans 1962 മാർച്ച് 31, ഛാന്ദ
*90.* കാനഡയിലെ സീറോമലബാർ വിശ്വാസികൾക്കുവേണ്ടി രൂപീകൃതമായ രൂപത
Ans മിസിസാഗ
*91.* തമിഴ്നാട്ടിലെ ആദ്യ സീറോമലബാർ രൂപത
Ans തക്കല
*92.* സീറോമലബാർ സഭ ഒരു ................. സഭയാണ്
Ans മേജർ ആർക്കി എപ്പിസ്കോപ്പൽ
*93.* ആധുനിക സീറോമലബാർ സഭയുടെ പിതാവ്
Ans പ്ലാസിഡച്ചൻ
*94.* കേരളസഭയിൽ നിന്നുള്ള ആദ്യ കർദ്ദിനാൾ
Ans കർദ്ദിനാൾ ജോസഫ് പാറേക്കാട്ടിൽ
*95.* പത്മശ്രീ ബഹുമതി ലഭിച്ച കേരളത്തിലെ ആദ്യത്തെ സഭാ മേലദ്ധ്യക്ഷൻ
Ans കർദ്ദിനാൾ ആൻ്റണി പടിയറ
*96.* ചങ്ങനാശേരി അതിരൂപതയായി ഉയർത്തിയത്
Ans 1956 ജൂലൈ 26
*97.* ചങ്ങനാശേരി അതിരൂപതയുടെ സ്വർഗീയ മദ്ധ്യസ്ഥൻ
Ans വി. യൗസേപ്പിതാവ്
*98.* ചങ്ങനാശ്ശേരി അതിരൂപതയുടെ മുഖപത്രം
Ans വേദപ്രചാര മദ്ധ്യസ്ഥൻ
*99.* ചങ്ങനാശ്ശേരി വികാരിയാത്തിലെ ആദ്യമെത്രാൻ
Ans മാർ മാത്യൂ മാക്കിൽ
*100.* കേരളസഭയിൽ ''ഗർജിക്കുന്ന സിംഹം" എന്ന അപരനാമത്തിൽ അറിയപ്പെടുന്ന രൂപതാദ്ധ്യക്ഷൻ
Ans മാർ ജെയിംസ് കാളാശ്ശേരി
*101.* ചങ്ങനാശേരി അതിരൂപതയിലെ ഫൊറോനകൾ
Ans 16,
അതിരമ്പുഴ, അമ്പൂരി, ആലപ്പുഴ, ചമ്പക്കുളം, ചങ്ങനാശേരി, എടത്വാ, കൊല്ലം - ആയൂർ, കോട്ടയം, കുടമാളൂർ, കുറുമ്പനാടം, മണിമല, നെടുംങ്കുന്നം, പുളിങ്കുന്ന്, തിരുവനന്തപുരം, തൃക്കൊടിത്താനം, തുരുത്തി
*102.* ചങ്ങനാശേരി രൂപതയുടെ പ്രഥമ മെത്രാൻ
Ans മാർ തോമസ് കുര്യാളശേരി
*103.* ചങ്ങനാശേരി അതിരൂപതയുടെ ആദ്യത്തെ മെത്രാപ്പോലീത്ത
Ans മാർ മാത്യു കാവുകാട്ട്
*104.* ചങ്ങനാശേരി വികാരിയാത്തിൻ്റെ ആദ്യത്തെ വികാരി അപ്പസ്തോലിക്ക
Ans ഡോ. ചാൾസ് ലവീഞ്ഞ്
*105.* ചങ്ങനാശേരി വികാരിയാത്ത് സ്ഥാപിച്ചത്
Ans 1887 മെയ് 20, ലെയോ പതിമൂന്നാമൻ പാപ്പ, ക്വാദ് യാം പ്രീദം എന്ന തിരുവെഴുത്തു വഴി
*106.* ചങ്ങനാശേരി അതിരൂപതയുടെ മതബോധന കേന്ദ്രം
Ans സന്ദേശനിലയം
*107.* ചങ്ങനാശേരി അതിരൂപതയിലെ മതബോധന ദിനം
Ans പന്തക്കുസ്താ ദിനം
*108.* ചങ്ങനാശേരി അതിരൂപതയിലെ മതാദ്ധ്യാപക ദിനം
Ans ദുക്റാന തിരുനാൾ
*109.* ചങ്ങനാശേരി അതിരൂപതാദിനം
Ans മെയ് 20
*110.* ചങ്ങനാശേരി അതിരൂപതയിൽ ധന്യപദവിയിലേക്ക് ഉയർത്തപ്പെട്ട ആദ്യത്തെ മെത്രാൻ
Ans മാർ തോമസ് കുര്യാളശേരി
തിരുനാളുകൾ
ജനുവരി 3 - വി.ചാവറയച്ചൻ
ജനുവരി 6 - ദനഹാത്തിരുനാൾ
ഫെബ്രുവരി 2 - ഈശോയുടെ ദേവാലയ സമർപ്പണ തിരുനാൾ
മാർച്ച് 19 - യൗസേപ്പിതാവിൻ്റെ മരണത്തിരുനാൾ
മാർച്ച് 25 - മംഗളവാർത്ത തിരുനാൾ
ജൂൺ 29 - പത്രോസ്, പൗലോസ് ശ്ലീഹന്മാരുടെ തിരുനാൾ
ജൂലൈ 3 - 3 ദുക്റാന തിരുനാൾ
ജൂലൈ 28 - വി.അൽഫോൻസാമ്മ
ആഗസ്റ്റ് 6 - കർത്താവിൻ്റെ രൂപാന്തരീകരണത്തിരുനാൾ
ആഗസ്റ്റ് 15 - മാതാവിൻ്റെ സ്വർഗാരോപണത്തിരുനാൾ
സെപ്റ്റംബർ 8 - മറിയത്തിൻ്റെ ജനനത്തിരുനാൾ
സെപ്റ്റംബർ 14 - കുരിശിൻ്റെ പുകഴ്ചയുടെ തിരുനാൾ
സെപ്റ്റംബർ 21 - വി.മത്തായി
ഒക്ടോബർ 1 - വി.കൊച്ചുത്രേസ്യ
ഡിസംബർ 8 - മാതാവിൻ്റെ അമലോത്ഭവ തിരുനാൾ
ഡിസംബർ 18 - മാർത്തോമാ സ്ലീവയുടെ തിരുനാൾ
ദനഹക്കാലം അവസാനവെള്ളി - സകല മരിച്ചവരുടേയും തിരുനാൾ
ഉയിർപ്പുകാലം ആദ്യവെള്ളി - സകല വിശുദ്ധരുടേയും തിരുനാൾ
1. "പണത്തിൽ കുറഞ്ഞാലും പുണ്യത്തിൽ കുറയരുത്" എന്ന് ഉപദേശിച്ച വിശുദ്ധ ആര്?
Ans. വിശുദ്ധ എവുപ്രാസ്യമ്മ
2. വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പ ആഗോള കത്തോലിക്കാ സഭയുടെ എത്രാമത്തെ പാപ്പ ആയിട്ടാണ് തെരഞ്ഞെടുക്കപ്പെട്ടത്?
Ans. 1978 - 264 മത്തെ പാപ്പാ
3. എണ്ണമറ്റ ജപമാല ചൊല്ലുന്നതും ദിവ്യകാരുണ്യ സന്നിധിയിൽ ഇരിക്കുന്നതും ജീവിതചര്യയാക്കിയ മരിയഭക്തൻ ആരാണ്?
Ans: വാഴ്ത്തപ്പെട്ട കാർലോ അക്യൂട്ടീസ്
4."പ്രാർത്ഥനയെ കർമ്മമായും കർമ്മത്തെ പ്രാർത്ഥനയായും കണ്ട സന്യാസി ആരാണ് " ?
Ans. വാഴ്ത്തപ്പെട്ട സിസ്റ്റർ റാണി മരിയ
5. ഈശോമിശിഹായോട് ഐക്യപ്പെട്ട് വിശുദ്ധ ജീവിതം നയിച്ചതിന് പീഡനമേൽക്കേണ്ടി വന്ന പ്രേക്ഷിതൻ ആരാണ് ?
Ans. വാഴ്ത്തപ്പെട്ട ദൈവസഹായം പിള്ള
6."മിഷനറീസ് ഓഫ് ചാരിറ്റി" എന്ന പേരിന്റെ അർത്ഥം എന്താണ് ?
Ans. ദൈവവിളിക്കുള്ളിലെ ദൈവവിളി
7. സ്വർഗ്ഗം പത്രോസിന്റെ പിൻഗാമിയെ എപ്രകാരമാണ് രൂപപ്പെടുത്തിയെടുക്കുന്നത് എന്നതിന്റെ ഉത്തമ മാതൃകയായി സഭ ചൂണ്ടിക്കാട്ടുന്നത് ആരെയാണ് ?
Ans. വിശുദ്ധ ജോൺപോൾ രണ്ടാമൻ മാർപാപ്പ
8. ജന്മംകൊണ്ട് ഹൈന്ദവൻ ആയിരുന്നിട്ടും ഈശോയോടുള്ള സ്നേഹത്തെപ്രതി ഉന്നത സ്ഥാനമാനങ്ങൾ ഉപേക്ഷിച്ച് ഈശോയ്ക്ക് വേണ്ടി സാക്ഷ്യംവഹിച്ച പ്രേക്ഷിതൻ ആരാണ് ?
Ans. വാഴ്ത്തപ്പെട്ട ദൈവസഹായം പിള്ള
9. വിശുദ്ധ എവുപ്രാസ്യമ്മയുടെ വിശുദ്ധ ജീവിതത്തിന്റെ അടിസ്ഥാനം എന്തായിരുന്നു ?
Ans. എളിമ
10."ഓ ഈശോനാഥാ, അങ്ങേ ദിവ്യഹൃദയത്തിലെ മുറിവിൽ എന്നെ മറക്കണമേ" ഇങ്ങനെ പ്രാർത്ഥിച്ചത് ആരാണ് ?
Ans. വിശുദ്ധ അൽഫോൻസാമ്മ
11.ദിവ്യകാരുണ്യത്തിന്റെ പ്രേക്ഷിതൻ എന്ന് വിശേഷിപ്പിക്കുന്നത് ആരെയാണ് ?
Ans. ധന്യൻ മാർ തോമസ് കുര്യാളശ്ശേരി പിതാവ്
12. വിദ്യാഭ്യാസരംഗത്തെ വളർച്ചയ്ക്ക് വേണ്ടി ഒരുപാട് സംഭാവനകൾ നൽകി വിദ്യാഭ്യാസ മേഖലയെ നയിച്ച വിശുദ്ധൻ ആരാണ് ?
Ans. വിശുദ്ധ ചാവറയച്ചൻ
13. ഇരുപത്തിയൊന്നാം നൂറ്റാണ്ട് / കമ്പ്യൂട്ടർ യുഗത്തിന്റെ വിശുദ്ധൻ ആരാണ് ?
Ans. വാഴ്ത്തപ്പെട്ട കാർലോ അക്യൂട്ടീസ്
14. ലോകത്തിന്റെ കണ്ണിൽ അനാഥൻ എന്ന് വിളിച്ച വിശുദ്ധ ജോൺപോൾ രണ്ടാമൻ മാർപാപ്പ വളർന്നത് ആരുടെ മധ്യസ്ഥതയിൽ ആണ് ?
Ans. പരിശുദ്ധ ത്രിത്വത്തിന്റെയും പരിശുദ്ധ ത്രിത്വത്തിൽ വസിച്ച പരിശുദ്ധ അമ്മയുടെയും കൂടെയാണ് വളർന്നത്
15. വിശുദ്ധ മദർ തെരേസയുടെ യഥാർത്ഥ നാമധേയം എന്താണ് ?
Ans. ആഗ്നസ്
16. വാഴ്ത്തപ്പെട്ട കാർലോ അക്യൂട്ടീസ് തന്റെ ചെറിയ ജീവിതത്തിലൂടെ അറിഞ്ഞ ക്രിസ്തുവിനെ എപ്രകാരമാണ് ലോകത്തിന് വെളിപ്പെടുത്തി കൊടുത്തത് ?
Ans. കമ്പ്യൂട്ടർ പരിജ്ഞാനത്തിലൂടെ ലോകത്തിൽ നടന്ന എല്ലാ ദിവ്യകാരുണ്യ അത്ഭുതങ്ങളും ലോകത്തിനു കാണിച്ചു കൊടുത്തു
17. ആദ്യമായി ലോകത്തോട്, സഭയ്ക്കുവേണ്ടി "എന്റെ പിഴ" എന്ന് ഏറ്റുപറഞ്ഞ് മാപ്പ് ചോദിച്ച മാർപാപ്പ ആരാണ് ?
Ans: വിശുദ്ധ ജോൺപോൾ രണ്ടാമൻ മാർപാപ്പ
18. "ജപമാല ചൊല്ലി പ്രാർത്ഥിക്കുന്നവർ വിശുദ്ധരാകും" എന്ന സത്യം ആധുനിക യുഗത്തിന് സ്വജീവിതത്തിലൂടെ തെളിയിച്ചു കൊടുത്ത വിശുദ്ധ ആരാണ് ?
Ans. വിശുദ്ധ എവുപ്രാസ്യമ്മ
19." ക്രൈസ്തവൻ ആവുക എന്നത് ഒരു വിളിയാണ്, ദൈവത്തിന്റെ തിരഞ്ഞെടുപ്പാണ്. ആ വിളിയിൽ അഭിമാനം കൊള്ളുമ്പോഴാണ് നാം യഥാർത്ഥ ക്രൈസ്തവനാകുന്നത് "ഈ വാക്കുകളെ ജീവിതത്തിൽ അന്വർത്ഥമാക്കിയ പ്രേക്ഷിതൻ ആരാണ് ?
Ans. വാഴ്ത്തപ്പെട്ട ദൈവസഹായം പിള്ള
20. വിശുദ്ധ അൽഫോൻസാമ്മ മരണമടഞ്ഞത് ഏത് ദിവസമാണ് ?
Ans. ജൂലൈ 28
21. വാഴ്ത്തപ്പെട്ട സിസ്റ്റർ റാണി മരിയയുടെ സാമൂഹിക സേവനത്തിന്റെ തുടക്കം എന്തായിരുന്നു ?
Ans. ഉദയ നഗറിൽ ആദിവാസി കുട്ടികൾക്ക് വേണ്ടി ബോർഡിങ് സ്കൂൾ തുടങ്ങി ആയിരുന്നു
22. ഫ്രാൻസിസ്കൻ മൂന്നാം സഭയ്ക്ക് കേരളത്തിൽ തുടക്കം കുറിച്ച പ്രേക്ഷിതൻ ആരാണ് ?
Ans. ദൈവദാസൻ പുത്തൻപറമ്പിൽ തൊമ്മച്ചൻ
23."സ്നേഹത്തിന്റെ മാഗ്നാകാർട്ട" എന്ന് വിശേഷിപ്പിക്കുന്നത് എന്തിനെയാണ് ?
Ans. വി. ചാവറയച്ചൻ്റെ ചാവരുൾ
24. വിശുദ്ധ മദർ തെരേസ ജനിച്ചത് എവിടെയാണ്?
Ans. യുഗോസ്ലാവിയ
25. ജപമാല ഭക്തിയുടെ പ്രേക്ഷിതയായിരുന്ന വിശുദ്ധ ആരാണ് ?
Ans. വിശുദ്ധ എവുപ്രാസ്യമ്മ
26. ധന്യൻ മാർ തോമസ് കുര്യാളശ്ശേരി പിതാവ് വാഴപ്പള്ളിയിൽ സ്ഥാപിച്ച സന്യാസസമൂഹം ?
Ans. ആരാധന സന്യാസസമൂഹം
27. വിശുദ്ധ ജോൺപോൾ രണ്ടാമൻ മാർപാപ്പയെ സഭ വിശുദ്ധനായി പ്രഖ്യാപിച്ചത് എന്ന് ?
Ans. 2014 ഏപ്രിൽ 27
28. വാഴ്ത്തപ്പെട്ട സിസ്റ്റർ റാണി മരിയ എന്നാണ് ഈ ലോകത്തോട് വിടപറഞ്ഞത് ?
Ans. 1995 ഫെബ്രുവരി 25
29." ഇന്നലെ എന്നത് കടന്നുപോയി നാളെ ഇതുവരെ തുടങ്ങിയില്ല. ഇന്ന് മാത്രമേ നമുക്കുള്ളൂ. ഇന്നുതന്നെ ആരംഭിക്കാം" ഈ വാക്കുകൾ ആരുടേതാണ് ?
Ans. വിശുദ്ധ മദർ തെരേസ
30." സ്നേഹിക്കാനും വിലമതിക്കപ്പെടാനുമുള്ള ആഗ്രഹത്തിൽ നിന്ന് എന്നെ വിമുക്തയാക്കണമേ" ഇത് ആരുടെ വാക്കുകളാണ് ?
Ans. വിശുദ്ധ അൽഫോൻസാമ്മ
31." കേരള അസീസി" എന്ന അപരനാമത്തിൽ അറിയപ്പെടുന്ന പ്രേക്ഷിതൻ ?
Ans. ദൈവദാസൻ പുത്തൻപറമ്പിൽ തൊമ്മച്ചൻ
32. വിശുദ്ധ അൽഫോൻസാമ്മയുടെ ജനന ദിവസം എന്നാണ്?
Ans. ആഗസ്റ്റ് 19
33. എത്ര മുറിവുകളാണ് വാഴ്ത്തപ്പെട്ട സിസ്റ്റർ റാണി മരിയ ശരീരത്തിൽ ഏറ്റുവാങ്ങിയത് ?
Ans. മാരകമായ 54 മുറിവുകൾ
34. വിശുദ്ധ ജോൺപോൾ രണ്ടാമൻ പാപ്പായെ വിശേഷിപ്പിക്കുന്നത് ?
Ans. കുടുംബങ്ങളുടെ പാപ്പാ
35. സമാധാനത്തിനുള്ള നോബൽപ്രൈസ് നേടിയ വിശുദ്ധ ?
Ans. വിശുദ്ധ മദർ തെരേസ
36. എത്രാമത്തെ വയസ്സിലാണ് വിശുദ്ധ എവുപ്രാസ്യാമ്മ വീട്ടുകാരുടെ എതിർപ്പിനെ പ്രാർത്ഥനയാൽ മാറ്റിയെടുത്ത് സന്യാസ ജീവിതത്തിലേക്ക് പ്രവേശിച്ചത് ?
Ans. ഒമ്പതാമത്തെ വയസ്സിൽ
37." വിശുദ്ധി= ദിവ്യകാരുണ്യ ഭക്തി" എന്ന ഫോർമുല ദൈവജനത്തിന് നൽകിയ പിതാവ് ആരാണ്?
Ans. ധന്യൻ മാർ തോമസ് കുര്യാളശ്ശേരി
38. വിശുദ്ധ മദർ തെരേസ സ്ഥാപിച്ച സന്യാസ സമൂഹം ?
Ans. "മിഷനറീസ് ഓഫ് ചാരിറ്റി"
39." മരിച്ചാലും മറക്കില്ലാട്ടോ... " ഈ വാക്കുകൾ ആരുടേതാണ് ?
Ans. വിശുദ്ധ എവുപ്രാസ്യമ്മ
40. വിശുദ്ധ മദർ തെരേസ അറിയപ്പെടുന്നത് ?
Ans. അഗതികളുടെ അമ്മ
41. ദൈവദാസൻ പുത്തൻപറമ്പിൽ തൊമ്മച്ചൻ ഫ്രാൻസിസ്കൻ മൂന്നാം സഭയുടെ നീണ്ട സഭാ വസ്ത്രവും ചരടും സ്വീകരിച്ചത് എന്നാണ് ?
Ans. 1868 ഡിസംബർ 26
42." പ്രാർത്ഥിക്കുന്ന അമ്മ" എന്നറിയപ്പെടുന്ന വിശുദ്ധ ?
Ans. വിശുദ്ധ എവുപ്രാസ്യമ്മ
43. "വിശുദ്ധ കുർബാന ആണ് സ്വർഗ്ഗത്തിലേക്കുള്ള എന്റെ ഹൈവേ" ഇങ്ങനെ പറഞ്ഞത് ആരാണ് ?
Ans. വാഴ്ത്തപ്പെട്ട കാർലോ അക്യൂട്ടീസ്
44. ധന്യൻ മാർ തോമസ് കുര്യാളശ്ശേരി പിതാവ് വൈദിക പഠനത്തിനു വേണ്ടി പോയ സ്ഥലം ഏതാണ് ?
Ans. റോം
45. വിശുദ്ധ ജോൺപോൾ രണ്ടാമൻ മാർപാപ്പയുടെ യഥാർത്ഥ നാമധേയം ?
Ans. കരോൾ ജോസഫ് വോയിറ്റിവ
46. വിശുദ്ധി പ്രാപിക്കാൻ വിശുദ്ധ മദർതെരേസ ഉപയോഗിച്ച മാർഗം എന്തായിരുന്നു ?
Ans. ഏതു പ്രവർത്തിയും സ്നേഹത്തോടെയും ദൈവഹിതമനുസരിച്ചും ചെയ്യുക
47. സഭയിൽ പാരമ്പര്യമായി നൽകപ്പെട്ട ജപമാലയിൽ പ്രകാശത്തിന്റെ രഹസ്യം കൂട്ടിച്ചേർത്ത് വിശുദ്ധൻ ആരാണ് ?
Ans. വിശുദ്ധ ജോൺപോൾ രണ്ടാമൻ മാർപാപ്പ
Comments
Post a Comment